വനിത പൊലീസുകാരിക്കെതിരെ പണം തട്ടിപ്പിന് കേസെടുത്ത് പൊലീസ്


കൊച്ചി: വനിത പൊലീസുകാരിക്കെതിരെ പണം തട്ടിപ്പിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ് കേസ്. ഗതാഗത നിയമലംഘത്തിന് ഈടാക്കുന്ന പെറ്റി തുകയിൽ തിരിമറി നടത്തി 16,76,650 രൂപ തട്ടിയെടുത്തെന്നാണ് കേസ്. രസീതിലും രജിസ്റ്ററിലുമുൾപ്പെടെ തിരിമറി നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവം 2018 മുതൽ 2022 വരെയുളള കാലയളവിൽ മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻ്റിൽ റൈറ്ററായിരുന്ന കാലത്തായിരുന്നു പൊലീസുകാരി പണം തട്ടിയത്‌. ഇവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

أحدث أقدم