നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ച് കയറി അപകടം; ഇലക്ട്രിക് പോസ്റ്റും ചുറ്റുമതിലും തകർന്നു


എടവണ്ണയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. കൊയിലാണ്ടി സംസ്ഥാന പാതയിലെ കുളങ്ങരയിലായിരുന്നു സംഭവം. നിയന്ത്രണം നഷ്ടമായതിന് പിന്നാലെ വീട്ടിലേക്ക് ഇടിച്ച കയറിയ കാർ ഇലക്ട്രിക് പോസ്റ്റും വീടിന്റെ ചുറ്റുമതിലും തകർത്തു. അരീക്കോട് നിന്നും മുക്കത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കുകളില്ല എന്നത് ആശ്വാസമാണ്. ഇടിയുടെ ആഘാതത്തിൽ വാഹനം ഭാ​ഗികമായി തകർന്നു.

Previous Post Next Post