പത്തനംതിട്ട: യൂത്ത് നേതൃത്വത്തിനെതിരെ പരസ്യവിമർശനവുമായി മുതിർന്ന നേതാവ് പി.ജെ.കുര്യൻ. രാഹുൽ മാങ്കൂട്ടത്തിനെ വേദിയിലിരുത്തിയാണ് പി.ജെ.കുര്യൻ്റെ വിമർശനം.യൂത്ത് നേതാക്കൻമാരെ ടി.വിയിൽ മാത്രം കണ്ടാൽ പോരായെന്നും ഗ്രൗണ്ടിലിറങ്ങി പണിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലങ്ങളിലിറങ്ങി 25 പേരെയെങ്കിലും സംഘടിപ്പിച്ചില്ലെങ്കിൽ അടുത്ത വർഷവും ഭരണം ലഭിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫും ഉള്ളവേദിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ക്ഷുഭിത യൗവ്വനങ്ങളെ കൂടെ നിർത്തുന്നതിൽ എസ്.എഫ്.ഐ വിജയിച്ചുവെന്ന് പി.ജെ കുര്യൻ പറഞ്ഞു. എസ്.എഫ്.ഐയുടെ സർവകലാശാല സമരം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.