
തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ജീവനക്കാരി മരിച്ചു. കാരേറ്റ് പുളിമാത്ത് സ്വദേശി ബീന (44) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ ഷാൾ മെഷീനിൽ കുരുങ്ങുകയായിരുന്നു. തല ശരീരത്തിൽ നിന്നും വേർപെട്ടു പോയി. സംഭവം നടക്കുമ്പോൾ കൂടെ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.