സൗത്ത് പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ്( കയത്തുങ്കൽ) മഹിളാ കോൺഗ്രസ് കമ്മറ്റി രൂപീകരണ ത്തിനായുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ സമ്മേളനം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ജിജോ കരോട്ടു പാലക്കലിന്റെ അധ്യക്ഷതയിൽ വിലങ്ങുപാറക്കൽ വി.ജെ. മത്തായിയുടെ ഭവനത്തിൽ ഞായറാഴ്ച ( 10/08 /25) 4 പി എം ന് ചേരും. അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ സമ്മേളനംഉദ്ഘാടനം ചെയ്യും. ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. കെ പി സി സി ജനറൽ സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകും. കെ പി സി സി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ് സംഘടനാ കാര്യ നിർദ്ദേശങ്ങൾ നൽകും. കെ പി സി സി സെക്രട്ടറി സുധാ കുര്യൻ, ഡി സി സി സെക്രട്ടറിമാരായ ബാബു കെ കോര, ഷേർലി തര്യൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ബി ഗിരീശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ രാധാ വി നായർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ആർ ഗോപകുമാർ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, സെക്രട്ടറി ഏലിയാമ്മ ആന്റണി, ബ്ലോക്ക് പ്രസിഡന്റ് സിനി മാത്യു, മണ്ഡലം പ്രസിഡന്റ് മേരിക്കുട്ടി മർക്കോസ് എന്നിവർ പ്രസംഗിക്കും.
വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഭരണം തിരിച്ചുപിടിക്കുന്നതിനുള്ള കോൺഗ്രസിന്റെ കേളികൊട്ടായിരിക്കും ഈ സമ്മേളനം എന്ന് സംഘാടകസമിതി കൺവീനർ അഡ്വ. സിജു കെ ഐസക്ക് പറഞ്ഞു.