ചങ്ങനാശേരി തെങ്ങണയിൽ വൈദ്യുതാഘാതമേറ്റ യുവാക്കൾക്ക് രക്ഷകനായി പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ



പമ്പാടി :  തെങ്ങണ  ജംഗ്ഷനിലെ റിലയൻസ് ട്രൻസ്  വസ്ത്ര വ്യാപാര ശാലയിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ ബോർഡ് ഇലക്ട്രിക് ലൈനിൽ തട്ടി ഉണ്ടായ  അപകടത്തിൽ രക്ഷകനായത് പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അഭിലാഷ് 
സ്വകാര്യ പരസ്യ  സ്ഥാപനത്തിലെ ജീവനക്കാരായ  തിരുവനന്തപുരം സ്വദേശികളായ ജിത്തു , രാജേഷ്
എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്
ഇന്നലെ  ഉച്ചയ്ക്ക് 2:30നാണ് സംഭവം ഉണ്ടായത് 
ബോർഡ് സ്ഥാപിക്കുന്നതിന് വേണ്ടി കരാർ ഏറ്റെടുത്ത ഏജൻസിയുടെ ജീവനക്കാർ  തെങ്ങണായിൽ എത്തുകയും
അവിടെയുണ്ടായിരുന്ന ബോർഡിലെ ഫ്ലക്സ് അഴിച്ച് പുതിയത് ഒട്ടിക്കുന്നതിന് സമീപത്തെ ഉണ്ടായിരുന്ന ഇലക്ട്രിസിറ്റി ബോർഡിൻറെ തെങ്ങണാ സെക്ഷനിലെ കണ്ടത്തിൽ ട്രാൻസ്ഫോമറിൻ്റെ സംരക്ഷണ വേലിയിൽ കയറി നിൽക്കുകയായിരുന്നു ഈ സമയം
ഈ ബോർഡ് ഉറപ്പിച്ച് നിർത്തിയിരുന്ന ഇരുമ്പ് കമ്പി 11 കെ വി ലൈനിന്റെ കണക്ഷൻ പോയിന്റിൽ സ്പർശിക്കുകയും ബോർഡിൽ പിടിച്ചു കൊണ്ട് ഫ്ലക്സ് ഒട്ടിക്കുകയായിരുന്നു '
രണ്ട് തൊഴിലാളികൾ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു ഒരാൾ സംരക്ഷണവേലിക്കുള്ളിലും മറ്റൊരാൾ പുറത്തേക്കുമാണ വീണത്
  ഷോക്കേറ്റതിന്റെ ആഘാതത്തിൽ ഒരു തൊഴിലാളി അബോധാവസ്ഥയിലാവുകയു ചെയ്തു 

 ഈ സമയം സമീപത്തുണ്ടായിരുന്ന പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ
അഭിലാഷ് ഓടിയെത്തുകയും 
C P R    (കാർഡിയോപൾമോണറി റെസസിറ്റേഷൻ.) 
ഉൾപ്പെടെ ഉള്ള 
 പ്രാഥമിക ചികിത്സ നൽകി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ ഈ സമയം ഇതുവഴി വന്ന  പാമ്പാടി ഫയർഫോഴ്സ്  വാഹനത്തിലെ  ഉദ്യോഗസ്ഥർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പ്രാധമിക ചിത്സ നൽകി   കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു 
അപകടത്തിൽ പരിക്കേറ്റ രാജേഷിന്  സാരമായ  പൊള്ളൽ ഏറ്റിട്ടുണ്ട്
Previous Post Next Post