അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച 11 വയസുകാരി തോട്ടിൽ കുളിച്ചിരുന്നതായി കണ്ടെത്തൽ...


 മലപ്പുറം തേഞ്ഞിപ്പാലത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച 11 വയസുകാരി തോട്ടിൽ കുളിച്ചിരുന്നതായി കണ്ടെത്തൽ. സമീപത്തെ തോട്ടിലും കോഴിക്കോട്ടെ സ്വകാര്യ കുളത്തിലും പെൺകുട്ടി കുളിച്ചിരുന്നെന്ന് പഞ്ചായത്ത് അംഗം സുലൈമാന്‍ അറിയിച്ചു. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തോട്ടില്‍ നിന്നുള്ള വെള്ളം പരിശോധനയ്ക്ക് അയച്ചുവെന്നും പഞ്ചായത്തംഗം പറഞ്ഞു.

മലപ്പുറം ചേളാരി സ്വദേശിയായ 11കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Previous Post Next Post