തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു; 12കാരന്റെ മൃതദേഹം കണ്ടെത്തി


        

കാസർകോട് മധുവാഹിനി പുഴയോട് ചേരുന്ന തോട്ടിൽ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെർക്കള പാടിയിലെ മിഥിലാജിൻ്റെ (12) മൃതദേഹം ആണ് കണ്ടെത്തിയത്. തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ മാറി ആലംപാടി പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കിട്ടിയത്. കുട്ടിയെ കാണാതായപ്പോൾ മുതൽ നാട്ടുകാരും അഗ്നിശമന സേനയും തെരച്ചിൽ ആരംഭിച്ചിരുന്നു.


അതേസമയം, ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു ജില്ലയിലും പ്രത്യേക അലർട്ട് ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയായിരുന്നു.

أحدث أقدم