കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി


        

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ തിരുവനന്തപുരം പോത്തൻകോട് സ്വദേശിനിയായ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി. പോത്തൻകോട് സ്വദേശിനി ഷമീന ബീവിക്കാണ് സ്വർണം നഷ്ടപ്പെട്ടത്. നെടുമങ്ങാട് പനവൂരിലുള്ള മരുമകളുടെ വീട്ടിൽ പോയി മടങ്ങുന്ന വഴിയാണ് സംഭവം.


ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണം പോത്തൻകോട് ബസ് സ്റ്റാൻഡിലിറങ്ങി പച്ചക്കറി വാങ്ങാൻ കടയിലെത്തിയപ്പോൾ പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ ഷമീന ബീവി പരാതി നൽകിയിട്ടുണ്ട്. സ്വർണം എവിടെ വെച്ചാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായ സൂചനയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post