വിവാഹ മോചനത്തിന് സഹായിച്ചെന്ന് ആരോപണം; വീട് കയറി ആക്രമണം, രണ്ടര വയസ്സുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്


കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി നടത്തിയ അക്രമത്തെ തുടര്‍ന്ന് കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പരാതി. കൊടിയത്തൂര്‍ കാരകുറ്റി സ്വദേശികളായ മുഹമ്മദ് റിസാല്, ഭാര്യ ഫസീല ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ അലീല്‍ ജവാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. ഫസീലയുടെ സഹോദരനായ അസ്ലം വിവാഹ മോചിതനായിരുന്നു. അസ്ലം വിവാഹം ചെയ്ത യുവതിയുടെ സഹോദരനായ സ്വലൂപിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം. സ്വലൂപിന്റെ സഹോദരിയുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വിവാഹ മോചനം നേടാന്‍ അസ്ലമിനെ സഹായിച്ച് റിസാല്‍ ആണെന്നാണ് സ്വലൂപ് പറഞ്ഞിരുന്നത്.

Previous Post Next Post