ഒരു വാർഡിൽ നിന്നും 60,000 രൂപ; തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് പിരിവിന് ഇറങ്ങുന്നു





തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാനായി കോൺഗ്രസ് പിരിവിന് ഇറങ്ങുന്നു. ഒരു വാർഡിൽ നിന്നും 60,000 രൂപ പിരിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 10 ശതമാനം ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് നല്‍കണം.  ബാക്കിത്തുക തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ ചെലവഴിക്കാം.

 ഓഗസ്റ്റ് 29, 30, 31 തീയതികളിലായാണ് വാര്‍ഡ് തലത്തില്‍ ജനങ്ങളില്‍ നിന്ന് പിരിവുനടത്തുക. മണ്ഡലം പ്രസിഡന്റും വാര്‍ഡ് പ്രസിഡന്റും ചേര്‍ന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്.

സ്ത്രീ, പിന്നാക്ക സംവരണ വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ പിരിവില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന നിര്‍ദേശം കെപിസിസി നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു വേണ്ട പണം പ്രാദേശികമായി കണ്ടെത്തേണ്ടി വരുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പിരിവ് ആരംഭിക്കുന്നത്.
Previous Post Next Post