മരണത്തോടടുത്ത അവസ്ഥയിലാണ് മത്സ്യതൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചത്. അഡ്മിറ്റ് ചെയ്യുമ്പോള്‍ ഇടതുകാലില്‍ ഗുരുതരമായ മുറിവ് ഉണ്ടായിരുന്നുവെന്നും അണുബാധ പടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും രക്തസമ്മര്‍ദ്ദം കുറവായിരുന്നുവെന്നും മുംബൈ വോക്കാര്‍ഡ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയും മത്സ്യതൊഴിലാളിയെ ചികിത്സിച്ച സംഘത്തിലെ അംഗവുമായ ഡോ. ഗുഞ്ചന്‍ ചഞ്ചലാനി പറഞ്ഞു. ഏഴ് ദിവസം ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്ന രോഗിയുടെ മുറിവേറ്റ കാല്‍ സുഖപ്പെടുത്തുന്നതിനായി ഇടതുകാലിന്റെ ഒരുഭാഗം മുറിച്ച് മാറ്റേണ്ടതായി വന്നു. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗി ആശുപത്രി വിട്ടത്.