സ്വകാര്യ ബസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി...


സ്വകാര്യ ബസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദ്(44) ആണ് മരിച്ചത്. കല്ലാനോട് ടൗണിലെ ലോഡ്ജ് മുറിയില്‍ നിന്നാണ് പ്രമോദിന്റെ മൃതദേഹം ലഭിച്ചത്. കോഴിക്കോട്-കൂരാച്ചുണ്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രമോദ്.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പ്രമോദിനെ റൂമിന് പുറത്തേക്ക് കാണാഞ്ഞതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: രാജി (പുവ്വത്തുംചോല സ്വദേശി)

أحدث أقدم