യുവദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...

 




മലപ്പുറം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മണലോടിയിലാണ് സംഭവം. രാജേഷ് (23), അമൃത (19) എന്നീ യുവ ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങൾ മൂലമാണ് ആത്മഹത‍്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും അമൃതയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
Previous Post Next Post