പാമ്പാടി : നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്സ് തിരികെ കൊടുത്ത് ബംഗാൾ സ്വദേശിയായ അജിത് ഒറാവു മാതൃകയായി.
കഴിഞ്ഞ ദിവസം പൊൻകുന്നം കോട്ടയം റൂട്ടിൽ ഓടുന്ന ബസ്സിൽ വച്ച് അരീപ്പറമ്പ് സ്വദേശി K N സോമൻ്റെ പഴ്സ് നഷ്ടപ്പെട്ടു തുടർന്ന് സോമൻ പാമ്പാടി പോലീസിൽ പഴ്സ് നഷ്ടപ്പെട്ടതായി അറിയിച്ചിരുന്നു ബസ്സിൽ നഷ്ടപ്പെട്ട
പഴ്സ് ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി അജിത്തിൻ്റെ കൈവശമാണ് ലഭിച്ചത്
തുടർന്ന് മലയാളം വശമില്ലാത്ത അജിത്ത് സോമനെ വിളിച്ച് ബംഗാളി ഭാഷയിൽ വിവരം അറിയിച്ചു ഭാഷ വശമില്ലാത്ത സോമൻ ഉടൻ തന്നെ പാമ്പാടി സ്റ്റേഷൻ എസ് .ഐ ഉദയകുമാറിന് തന്നെ വിളിച്ച ബംഗാൾ സ്വദേശിയുടെ നമ്പർ അറിയിച്ചു
തുടർന്ന് സ്റ്റേഷൻ S .I ബംഗാൾ സ്വദേശിയെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കി എസ്.ഐ ഉദയകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇന്ന് രാവിലെ ബംഗാൾ സ്വദേശിയുടെ കോൺട്രാക്ടറും ,ബംഗാൾ സ്വദേശിയും പഴ്സുമായി സ്റ്റേഷനിൽ എത്തി
തുടർന്ന് സ്റ്റേഷനിൽ വച്ച് പണവും വിലപ്പെട്ടെ രേഖകളും അടങ്ങിയ പഴ്സ് സോമന് കൈമാറി