കോട്ടയം:ചങ്ങനാശ്ശേരി സ്വദേശിയായ ബിസിനസുകാരന്റെ വ്യാപാരസ്ഥാപനങ്ങൾ പൂട്ടിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ.
ആനിക്കാട് ചെങ്ങളം സാജൻ ജോർജ് (47),കൂരോപ്പട ളാക്കാട്ടൂർ അനൂപ് ജി നായർ (47 )എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 18ന് പള്ളിക്കത്തോട് സമോവർ ഗ്രാൻഡ് റസ്റ്റോറന്റിൽ വിളിച്ചുവരുത്തി ചങ്ങനാശ്ശേരി സ്വദേശിയായ ബിസിനസുകാരന്റെ വ്യാപാരസ്ഥാപനങ്ങൾ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി
ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.എസ്.ഐ ഷാജി പി എന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത്കോടതിയിൽ ഹാജരാക്കി.