തടവുകാര്‍ തമ്മില്‍ തല്ല്.. ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ പ്രതിക്ക് തലയ്ക്ക് പരിക്ക്.. ജയില്‍ മാറ്റുന്നതിനുള്ള നടപടി…


        
വിയ്യൂർ സെൻട്രൽ ജയിലില്‍ സഹ തടവുകാര്‍ തമ്മിൽ തല്ലി. തമ്മില്‍ തല്ലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്കേറ്റു. രഹിലാൽ എന്ന തടവുകാരനുമായാണ് സംഘർഷം ഉണ്ടായത്.രഹിലാൽ എന്ന തടവുകാരനുമായാണ് സംഘർഷം ഉണ്ടായത്.അടിപിടിയില്‍ തലയ്ക്ക് മുറിവേറ്റ അസഫാക്ക് ആലത്തെ മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ നൽകി തിരിച്ചുകൊണ്ടുവന്നു. ഇയാൾക്ക് തലയിൽ തുന്നൽ ഉണ്ട്. നേരത്തെ അഞ്ചു തവണ ജയിലിൽ ഇയാൾ സംഘർഷം ഉണ്ടാക്കിയിരുന്നു.

അസഫാക്ക് ആലത്തെ ജയിൽ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂർ ജയിൽ അധികൃതർ അറിയിച്ചു. ആലുവയിലെ അതിഥി തൊഴിലാളികളുടെ അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് അസഫാക്ക് ആലം വിയ്യൂർ ജയിൽ കഴിയുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് അസഫാക്ക് ആലം നടന്ന പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.


Previous Post Next Post