കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ...


കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസറാണ് പിടിയിലായത്. തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകാൻ അമ്പതിനായിരം രൂപ വില്ലേജ് ഓഫീസർ കെ ടി ജോസ് ആവശ്യപ്പെടുകയായിരുന്നു. പണം കൈമാറുന്നതിനിടെയാണ് വിജിലൻ സംഘം വില്ലേജ് ഓഫീസറെ പിടികൂടിയത്.

വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റേതാണ് നടപടി. വള്ളിയൂർക്കാവ് ക്ഷേത്ര പരിസരത്തെ വെയ്റ്റിംഗ് ഷെഡ്ഡിൽ വെച്ചാണ് പണം കൈമാറിയത്.

Previous Post Next Post