ദേശീയപാതയിൽ വാഹനാപകടം.. ടിപ്പർ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചു, യുവാവിന് ദാരുണാന്ത്യം..


        

തിരുമംഗലം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുന്നിക്കോട് വിളക്കുടിക്ക് സമീപമായിരുന്നു സംഭവം. നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. സ്കൂട്ടർ യാത്രികനായ കാവൽപുര സ്വദേശി അഖിൽ മരിച്ചത്. അഖിലിനൊപ്പം യാത്ര ചെയ്ത സുഹൃത്ത് നൗഫലിനും അപകടത്തിൽ പരിക്കേറ്റു.

ടിപ്പർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്കോട്ടറിൽ ഇടിച്ച ശേഷം എതിർദിശയിലേക്ക് കയറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷമാണ് നിന്നത്.

മറ്റൊരു സംഭവത്തിൽ കോട്ടയം കിടങ്ങൂരിലുണ്ടായ വാഹനപടത്തിൽ ഒരാൾ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. പാലാ ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സെബാസ്റ്റ്യൻ്റെ ഭാര്യക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് ലഭിക്കുന്ന വിവരം.


Previous Post Next Post