പാട്ടത്തിനെത്തിനെടുത്ത ഭൂമിയില്‍ തെങ്ങും വാഴയും കൃഷി.. ഒപ്പം ‘ഇടവിള’യായി അല്പം കഞ്ചാവും .. "നവ " കർഷകൻ പിടിയിൽ


        
പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം ‘ഇടവിള’യായി കഞ്ചാവ് ചെടികള്‍ കൃഷിചെയ്തയാള്‍ പിടിയില്‍. കോഴഞ്ചേരി ചെറുകോല്‍ കോട്ടപ്പാറ മനയത്രയില്‍ വിജയകുമാറാണ് (59) പത്തനംതിട്ട സബ്ഡിവിഷന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.

ചെറുകോലുള്ള പറമ്പില്‍ വിവിധയിടങ്ങളില്‍ നട്ടുവളര്‍ത്തിയ നിലയിലാണ് കഞ്ചാവുചെടികള്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍നിലയിലെ പലചരക്കുകടയില്‍ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.പാട്ടത്തിനെടുത്ത പുരയിടത്തിൽ തെങ്ങ്, വാഴ, ഇഞ്ചി, ചേമ്പ് തുടങ്ങിയ കാർഷികവിളകൾക്കിടയിൽ കഞ്ചാവുചെടി നട്ടുവളർത്തിയതായും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.


أحدث أقدم