വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ അധ്യാപിക പൊളളിച്ചതായി പരാതി





മലപ്പുറം: വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ അധ്യാപിക പൊളളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികയ്‌ക്കെതിരെയാണ് 25-കാരി പരാതി നൽകിയത്. വീട്ടിലെത്തിയ യുവതിയുടെ കൈയിലെ പാട് അമ്മ ശ്രദ്ധിക്കുകയായിരുന്നു. ബോൾ തട്ടിയതാണെന്നാണ് യുവതി ആദ്യം അമ്മയോട് പറഞ്ഞത്.

എന്നാൽ കൈയിലെ പാട് പൊള്ളലിന്‍റെതാണെന്ന് മനസിലായതോടെയാണ് അമ്മ ആവർത്തിച്ച് ചോദിച്ചത്. തുടർന്നാണ് അധ്യാപിക ചൂടുവെളളമൊഴിച്ച് പൊളളിച്ചതാണെന്ന് യുവതി പറഞ്ഞു.

യുവതിയുടെ കൈ പൊളളിച്ചത് താൻ അല്ലെന്നും ഓട്ടോറിക്ഷയില്‍വച്ച് പൊള്ളലേറ്റെതാണെന്നുമാണ് യുവതി തന്നോട് പറഞ്ഞതെന്നും അധ്യാപിക വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post