ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും യൂത്ത് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാദുഷ (32)യാണ് അറസ്റ്റിലായത്.
രക്ഷിതാക്കള്‍ ഇല്ലാത്ത നേരത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ഇത് പെണ്‍കുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.