ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന ബിജെപി പ്രാദേശിക വനിതാ നേതാവിന്‍റെ പരാതിയിൽ യൂട‍്യൂബർ അറസ്റ്റിൽ

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ യൂട‍്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ. ബിജെപി പ്രാദേശിക വനിതാ നേതാവിന്‍റെ പരാതിയിലാണ് സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൂരിയാട് സ്വദേശിയായ സുബൈർ ബാപ്പു ഈ മാസം പത്തിന് യുവതിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി.
പിന്നീട് ഇക്കാര‍്യം പറഞ്ഞ് ഫോണിൽ വിളിച്ച് ശല‍്യം ചെയ്തെന്നും സമൂഹമാധ‍്യമങ്ങളിലൂടെ അപമാനിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇയാൾ മുൻപ് ബിജെപി പ്രവർത്തകനായിരുന്നുവെന്നും എന്നാൽ സ്വഭാവദൂഷ‍്യം മൂലം പുറത്താക്കിയതാണെന്നുമാണ് പരാതിക്കാരി പറയുന്നത്.
Previous Post Next Post