മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിന് രൂക്ഷവിമർശനം. സിപിഎമ്മിന് മുന്നിൽ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം പഞ്ചപുച്ഛം അടക്കി നിൽക്കുന്നു എന്നും വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയിലും നേതൃത്വം നിലപാടില്ലാത്തവരായി മാറി, വെള്ളാപ്പള്ളിയെ പിന്തുണച്ച സിപിഎം നേതൃത്വത്തെ താങ്ങുന്നവരായി സിപിഐ നേതാക്കൾ മാറി എന്നിങ്ങനെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. തുടർഭരണം ലഭിച്ചപ്പോൾ രണ്ടാം എല്‍ഡിഎഫ് സർക്കാർ എന്നത് മാറി പിണറായി സർക്കാരായി മാറി. എല്‍ഡിഎഫ് മാറി പിണറായി സർക്കാർ ആയത് ഏകാധിപത്യ ശൈലിയാണ് എന്നാണ് ഉയര്‍ന്ന വിമര്‍ശനം.
സിപിഐ മന്ത്രിമാർക്കെതിരെയും മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശന ഉയര്‍ന്നു. മന്ത്രിമാർ പോലും പിണറായി സർക്കാർ എന്നാണ് ആവർത്തിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിലാണ് വിമർശനങ്ങൾ ഉണ്ടായത്.