കുറവിലങ്ങാട്: എം.സി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം.
കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്പള്ളി പറയരുമുട്ടത്തിൽ റെജി (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ 05.45 ഓടെയായിരുന്നു അപകടം.
എം.സി റോഡിലൂടെ കാൽനടയായി വരികയായിരുന്നു റെജി.
ഈ സമയം കൂത്താട്ടുകുളം ഭാഗത്തു നിന്നും എത്തിയ ലോറി പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായി റോഡരികിലേയ്ക്കു പാഞ്ഞ് കയറി റെജിയെ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ റെജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കുറവിലങ്ങാട് പൊലീസ് സംഘം സ്ഥലത്ത് എത്തി.