ഒന്നാം ക്ലാസിലെ പ്രവേശന പരീക്ഷ നിയമലംഘനം..അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്…


        
സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകൾക്കുമേൽ കർശന നിയന്ത്രണങ്ങൾക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സിലബസ് ഏകീകരിക്കാൻ സർക്കാർ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമലംഘനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അൺ എയ്ഡഡ് സ്‌കൂളുകളിൽ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണ്. ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമ ലംഘനമാണെന്നും സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാന്യമായ ഫീസ് മാത്രമേ വാങ്ങാവൂ എന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം മുതൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ സിലബസുകൾ ഏകീകരിക്കാൻ സർക്കാർ ഇടപെടും. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

കുട്ടികൾ സ്‌കൂളിലേക്ക് മുബൈൽ ഫോണുകൾ കൊണ്ട് പോകുന്നത് നിരോധിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ടന്നെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. സ്കൂളിൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. ഒന്നാം ക്ലാസ് മുതൽ ഒമ്പത് വരെ സമ്പൂർണ വിജയത്തിൽ യോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾ സമ്പൂർണ്ണ വിജയം കൊടുക്കണം എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ട്. അങ്ങനെ വരുമ്പോൾ കുട്ടിക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉത്തരവാദിത്വമുണ്ടാകുമോ എന്നാണ് മന്ത്രിയുടെ ചോദ്യം.


Previous Post Next Post