വോട്ടർപട്ടികയിലെ ക്രമകേട്….ഒരന്വേഷണവും നടത്തില്ല എന്ന കമ്മീഷൻ്റെ നിലപാട് ശരിയല്ല…പി രാജീവ്…


        
കൊച്ചി: വോട്ടര്‍ പട്ടിക ആരോപണങ്ങൾ തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിയിക്കണമെന്ന് മന്ത്രി പി രാജീവ്. ഒരന്വേഷണവും നടത്തില്ല എന്ന കമ്മീഷന്റെ നിലപാട് ശരിയല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവും നി‍‍ർഭയവുമായി പ്രവർത്തിക്കുന്നതായിരിക്കണമെന്നും പി രാജീവ്‌ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണ സംവിധാനങ്ങളുടെ ഒരു അനുബന്ധ സ്ഥാപനമായി മാറുന്നുവെന്ന ആശങ്ക നമ്മുടെ രാജ്യത്ത് വളരെ ശക്തമാണെന്നും മന്ത്രി പറഞ്ഞു. കമ്മീഷന് എതിരെയുള്ള ആക്ഷേപങ്ങൾ സുപ്രീം കോടതി പരിശോധിക്കുകയാണെന്നും പി രാജീവ് വ്യക്തമാക്കി.


أحدث أقدم