മീൻപിടിത്തത്തിനിടെ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു...


മീന്‍പിടിത്തത്തിനിടെ വളളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിളയില്‍ ബാബു എന്ന ദാസന്‍ ( 59) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് വിഴിഞ്ഞത്തുനിന്ന് ഇയാള്‍ മത്സ്യബന്ധനത്തിന് പോയത്. പൂന്തുറ കടല്‍ഭാഗത്തുവച്ച് മീന്‍പിടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായി വളളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കോട്ടപ്പുറം കൗണ്‍സിലര്‍ പനിയടിമ ജോണിനെയും കോസ്റ്റല്‍ പോലീസിനെയും വിവരമറിയിച്ചു. രാവിലെ 6.30-ഓടെ വളളത്തില്‍ ദാസനെ കരയിലെത്തിച്ചു.

കോസ്റ്റല്‍ പോലീസ് എസ്.ഐ. എസ്. ഗിരീഷ് കുമാറിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമെത്തി ദാസനെ ആംബുലന്‍സില്‍ വിഴിഞ്ഞം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനാല്‍ ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മരിച്ചു.വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് കേസെടുത്തു. ഭാര്യ: ആരോഗ്യമ്മ. മക്കള്‍: ജിനു, ജിനി, ജിന്‍സണ്‍, ജിബി. മരുമക്കള്‍: സൗമ്യ, ആന്റണി, അന്തോണി. പ്രാര്‍ഥന ബുധനാഴ്ച വൈകീട്ട് നാലിന് വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്ര മാതാ പളളിയില്‍.

أحدث أقدم