വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് മറിഞ്ഞു.. നിരവധി പേർക്ക് പരിക്ക്..


മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിലാണ് മറിഞ്ഞത്. അപകടത്തെതുടര്‍ന്ന് റോഡിൽ ഗതാഗത തടസം നേരിടുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. 
أحدث أقدم