‘സുരേഷ്ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോ? എന്തോ ഒരു കള്ളക്കളിയുണ്ട്, അതാണ് ഒളിക്കുന്നത്’..



തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാൽ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോയെന്നും വി ശിവൻകുട്ടി ചോദിച്ചു. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് ഇങ്ങനെ ഒളിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു. തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകും ഒളിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

അതേസമയം, ഓണാവധിക്ക് മുമ്പ് എല്ലാ വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും എല്ലാ ഉദ്യോഗസ്ഥർക്കും ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അല്ലാത്ത പക്ഷം കർശന നടപടി ഉണ്ടാകും. വേനൽ അവധി മാറ്റവുമായി ബന്ധപ്പെട്ട് നല്ല ചർച്ച നടക്കുന്നുണ്ടെന്നും അത് തുടരട്ടെയെന്നും ഈ വർഷം എന്തായാലും നടപ്പിലാക്കാൻ പറ്റില്ലെന്നും

കുട്ടികളുടെ കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഗവർണറുടെ സര്‍ക്കുലറുമായി ബന്ധപ്പെട്ടും മന്ത്രി ശിവൻകുട്ടി വിമര്‍ശനം ഉന്നയിച്ചു. ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്നാവശ്യപ്പെട്ടാണ് വൈസ് ചാന്‍സിലര്‍മാര്‍ക്കായി ഗവര്‍ണര്‍ വിവാദ സര്‍ക്കുലര്‍ ഇറക്കിയത്. രാജ്യത്ത് വിവിധ ദിനങ്ങൾ ആചാരിക്കാറുണ്ടെന്നും എന്നാ, ഇങ്ങനെ ഒരുദിനം ആദ്യമായിട്ടാണെന്നും സംസ്ഥാന മന്ത്രിസഭാ തീരുമാനിക്കാതെ സമാന്തര ഭരണത്തിനാണ് ശ്രമമെന്നും വി ശിവൻകുട്ടി പറഞ്ഞു. ഏത് അധികാരം വച്ചാണ് ഇങ്ങനെ ഒരു ആഹ്വാനം ഗവര്‍ണര്‍ നടത്തുന്നത്?

ആർ എസ് എസ് വിഭജനത്തിന്‍റെ വക്താക്കൾ ആണല്ലോ. അതുകൊണ്ടാകും ഇങ്ങനെ ഒരു പ്രഖ്യാപനം. സിബിഎസ്ഇ പ്രഖ്യാപിച്ച ഓപ്പൺ എക്സാം കേരളത്തിൽ നടപ്പാക്കില്ല.ഏകപക്ഷീയമായ പ്രഖ്യാപനമാണത്. കേന്ദ്ര ഗവൺമെന്‍റ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചാൽ തുടർനടപടി സ്വീകരിക്കും.

എംപിമാരടക്കം യാത്ര ചെയ്തിരുന്ന വിമാനം അടിയന്തര ലാൻഡ് ചെയ്തത് അശങ്ക ഉയര്‍ത്തുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര സർക്കാർ മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കജനകമാണെന്നും ശിവൻകുട്ടി പറഞ്ഞു.

Previous Post Next Post