രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു...

 



കോഴിക്കോട്: മെഡിക്കൽ കോളെജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുളള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.
ഓമശേരി സ്വദേശിയാണ് കുഞ്ഞ്. യുവാവ് അന്നശേരി സ്വദേശിയുമാണ്. മെഡിക്കൽ കോളെജിൽ നടത്തിയ സ്രവ പരിശോധനയിലാണ് മസ്തിഷ്കം ജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടെയും വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്‍റെ സാംപിളുകൾ ശേഖരിച്ചു.
أحدث أقدم