ഇസ്രയേലിൽ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം


ഇസ്രയേലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം രാമപുരം ചക്കാപ്പുഴ സ്വദേശി മഞ്ഞപ്പള്ളിയില്‍ രൂപ രാജേഷാണ് മരിച്ചത്. രോഗിയുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ ഇസ്രയേലിലെ അഷ്‌കലോണില്‍ വെച്ച് മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രൂപയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു
Previous Post Next Post