വിവാഹംകഴിഞ്ഞിട്ട് ആഴ്ചകൾ മാത്രം; കരാട്ടെ പരിശീലക മരിച്ച നിലയിൽ


കരാട്ടെ പരിശീലകയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശിനി ആയിഷ(23)യാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ആയിഷയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി കിടന്നുറങ്ങുന്നതുവരെ ആയിഷ സുഹൃത്തിന് വാട്‌സാപ്പ് സന്ദേശങ്ങളയച്ചിരുന്നു. സഹോദരനും ഒപ്പമുണ്ടായിരുന്നു. രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചെന്നാണ് നിഗമനം.

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിലെ പിജി വിദ്യാർഥിനിയാണ് ആയിഷ. ജൂലായ് 13-നാണ് ചേലക്കര സ്വദേശിയുമായുള്ള വിവാഹം കഴിഞ്ഞത്. കരാട്ടെയിൽ സംസ്ഥാന ചാമ്പ്യനായിരുന്ന ആയിഷ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലടക്കം കരാട്ടെ പരിശീലനവും നൽകിയിരുന്നു.

أحدث أقدم