ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തു….


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തു. സര്‍വറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റയില്‍ മാറ്റം സംഭവിച്ചതായി വിവരം. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ 13ാം തിയതിയാണ് പരായി നല്‍കിയത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പേ ഹാക്ക് ചെയ്തു എന്നത് കണ്ടെത്തി എന്നതാണ് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിലെ തന്നെ ഒരു ജീവനക്കാരനെ വിഷയത്തില്‍ സംശയമുണ്ടെന്ന വിവരവും ഉണ്ട്. ജീവനക്കാരന്‍ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യുന്നു എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ആ സെക്ഷനില്‍ നിന്ന് തന്നെ ഇയാളെ മാറ്റുന്ന സാഹചര്യമുണ്ടായി. എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

Previous Post Next Post