അന്തർ ജില്ലാ മോഷ്ടാവ് ചങ്ങനാശ്ശേരി പോലീസിന്റെ വലയിൽ.


 ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള തട്ടുകടയിൽ നിന്നും 12-08-2025 തീയതി ജനറേറ്റർ മോഷണം നടത്തിയ സംഭവത്തിൽ ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കൊല്ലം ജില്ല, പരവൂർ, നെടുങ്കോളം പ്രേം വില്ല വീട്ടിൽ ഭുവനചന്ദ്രൻ മകൻ പ്രണവ് B. S  നെയാണ് ഇന്ന്(16-08-2025) ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
 കഴിഞ്ഞ കുറെ മാസങ്ങളായി കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജ്യൂസ് കടകൾ, ചായ്‌വാല കടകൾ, തട്ടുകടകൾ എന്നിവയുടെ പൂട്ട് തകർത്ത് ജനറേറ്റർ മോഷ്ടിച്ചു കൊണ്ടുപോയി മറിച്ചു വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പകൽ സമയങ്ങളിൽ മോഷ്ടിക്കേണ്ട സ്ഥലങ്ങൾ വന്നു കണ്ട് ഗൂഗിൾ ലൊക്കേഷൻ എടുത്തു വച്ച ശേഷം രാത്രി രണ്ടുമണിക്കും മൂന്നു മണിക്കും ഇടയ്ക്ക് വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ച വാഹനത്തിൽ വന്ന് മോഷണം നടത്തുകയാണ് പതിവ്. ചോദ്യം ചെയ്യലിൽ തിരുവല്ല, ചിങ്ങവനം, കൊട്ടാരക്കര, ചെങ്ങന്നൂർ, ആലപ്പുഴ സൗത്ത് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ഉള്ള സ്ഥലങ്ങളിൽ നിന്നും നിരവധി ജനറേറ്റർ മോഷണം നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
 ആദ്യമായാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.
 ചങ്ങനാശ്ശേരി Dysp K. P തോംസൺ ന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ SHO വിനോദ് കുമാറിന്റെ നേതൃത്വത്തിൽ SI സന്ദീപ്, ആന്റണി മൈക്കിൾ, രാജേഷ്, SCPO തോമസ് സ്റ്റാൻലി, CPO നിയാസ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിന് ഒടുവിലാണ് അടൂരിൽ നിന്നും പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 അറസ്റ്റിലായ പ്രതി പ്രണവിന്റെ പക്കൽ നിന്നും  മോഷണം മുതലായ മൂന്നു ജനറേറ്ററുകൾ കണ്ടെത്തിയിട്ടുണ്ട്.
 അന്വേഷണത്തിൽ കൂടുതൽ മോഷണ വസ്തുക്കൾ കണ്ടെത്താൻ ആകുമെന്ന് കരുതുന്നു.
Previous Post Next Post