വിവാഹ ദിവസം കല്ല്യാണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി...


വിവാഹ ദിവസം കല്ല്യാണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂരിലാണ് നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. മുടവന്തേരി കീഴില്ലത്ത് ടിപി അബൂബക്കറിന്റെ വീട്ടിലാണ് വിവാഹ ദിവസം തന്നെ മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ സഹലിന്റെ വിവാഹമായിരുന്നു. അന്ന് വൈകീട്ട് 5.30നും രാത്രി 1.30നും ഇടയിലാണ് മോഷഷണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ നിന്നും 10 പവന്‍ സ്വര്‍ണവും 6000 രൂപയും നഷ്ടമായിട്ടുണ്ട്. 50,000 രൂപയുടെ ഒരു കെട്ടില്‍ നിന്നും 6000 രൂപയെടുത്ത മോഷ്ടാവ് ബാക്കി തുക അലമാരയില്‍ തന്നെ വെച്ചിട്ടുണ്ട്. 

ഏഴ് ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്. വീടിന്റെ മുകള്‍ നിലയിലെ അലമാരയിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. താക്കോല്‍ അലമാരക്ക് സമീപം തന്നെ വച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post