കടമറ്റം സെന്റ് ജോർജ് വലിയ പള്ളിയുടെ കീഴിലുള്ള പോയേടം പള്ളിയോടു ചേർന്നുള്ള പാതാളക്കിണറ്റിൽ ചാടിയ യുവാവ് മരിച്ചു





 ( പാതാളക്കിണർ - ഫയൽ ചിത്രം ) 

കോലഞ്ചേരി: കടമറ്റം സെന്റ് ജോർജ് വലിയ പള്ളിയുടെ കീഴിലുള്ള പോയേടം പള്ളിയോടു ചേർന്നുള്ള പാതാളക്കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. വാഴക്കുളം ആവോലി കാട്ടുകണ്ടത്തിൽ അലൻ (25) ആണ് മരിച്ചത്.

സംരക്ഷണ ഭീതിയും ഗ്ലാസ്‌ മൂടിയുമുള്ള കിണറ്റിൽ ഇന്നലെ(വെള്ളി) രാവിലെ 11.30-നാണ് സംഭവം. കിണറിന്റെ ഭിത്തി പൊളിച്ച് ദ്വാരമുണ്ടാക്കിയാണ് യുവാവ് ചാടിയത്. പള്ളിയിൽ ഉണ്ടായിരുന്നവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് കിണറ്റിലേക്ക് ചാടുകയായിരുന്നു. പട്ടിമറ്റം ഫയർഫോഴ്സ് സംഘം ഗ്ലാസ്‌ മൂടി നീക്കം ചെയ്ത് യുവാവിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.  കടമറ്റത്ത് കത്തനാരുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് പ്രസിദ്ധമാണ് പാതാളക്കിണർ.





Previous Post Next Post