കോട്ടയം :സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ആഗസ്റ്റ് 16ന് സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. അറിയാം അരുൺസ് മരിയാ ഗോള്‍ഡിലെ സ്വർണ വില.
ഇന്ന് ഒരു ഗ്രാമിന് 9275 രൂപയും, ഒരു പവന് 74,200 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,118 രൂപയും പവന് 80,944 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7589 രൂപയും പവന് 60,712 രൂപയുമാണ്.
ഇന്ന് അതേ വിലയിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്നു. ഇന്ന് വിലയിൽ മാറ്റമില്ലെങ്കിലും സ്വർണം വാങ്ങാൻ ജ്വല്ലറികളിൽ തിരക്കേറുന്നു.