യുവാവ് വീടിനുള്ളില്‍ രക്തംവാര്‍ന്ന് മരിച്ചനിലയില്‍...

 

ഇടുക്കിയില്‍ ആദിവാസി യുവാവിനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മറയൂര്‍ ഇന്ദിരാനഗര്‍ സ്വദേശി സതീഷിനെയാണ് (35) മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയില്‍ രക്തംവാര്‍ന്ന അവസ്ഥയിലാണ് മൃതദേഹമുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ സതീഷിനെ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലെത്തിയ സമയത്താണ് മരിച്ചനിലയില്‍ സതീഷിനെ കണ്ടെത്തുന്നത്.

കഴിഞ്ഞദിവസവും വിറക് ശേഖരിക്കാനും വിറക് വില്‍ക്കാനുമൊക്കെ സുഹൃത്തുകള്‍ക്കൊപ്പം സതീഷ് പോയിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സതീഷിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിവരികയാണ്.

ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ മരണം സംബന്ധിച്ച പ്രാഥമിക നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയതിനും അസ്വാഭാവിക മരണത്തിനും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post