വായുവിൽ കൂടി പകരും.. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്...


പൊതുജനങ്ങളുടെ പ്രതിരോധശീലങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശം.വായുവിൽ കൂടി പകരുന്ന ഇൻഫ്ലുവൻസ, വൈറല് പണി എന്നിവ വ്യാപകമാകുന്നു സാഹചര്യത്തിലാണ് നിർദ്ദേശം.കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.

ജോലിസംബന്ധമായും മറ്റ് ആവശ്യങ്ങൾക്കും പുറത്തുപോയി മടങ്ങിയെത്തുന്നവർ വീട്ടിലെത്തിയാൽ ഉടൻ തന്നെ കുളിക്കുക, കിടപ്പു രോഗികളും പ്രായമായവരുമായി അടുത്തിടപഴകാതിരിക്കുക, പൊതു സ്ഥലങ്ങളിൽ എല്ലാ മാസ്‌ക് ധരിക്കുക, മൂക്കും വായും മൂടുന്ന വിധം മാസ്ക് ശരിയായി ധരിക്കേണ്ടതാണ്, ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും മാസ്ക് താഴ്ത്തരുത്, പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ പുരട്ടുകയോ ചെയ്യുക, ആൾക്കൂട്ടത്തിൽ പോകുന്നതും വായു സഞ്ചാരം കുറഞ്ഞ മുറികളിൽ ഇടങ്ങളിൽ സമയം ചെലവിടുന്നതും പരമാവധി ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിച്ചാൽ പനി പടരുന്നത് തടയാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. വെള്ളം കുടിക്കുകയും ധാരാളം വേണം. രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ പോകുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റ് തൊഴിൽ സ്ഥാപനങ്ങൾ പൊതുസ്ഥലങ്ങൾ വിതരണം ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം. ഇൻഫ്ലുവൻസ പോലെയുള്ള പകര്ച്ചപ്പനികൾ പ്രതിരോധിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ശുചിത്വ ശീലങ്ങൾ നിർബന്ധമായും പാലിക്കണം. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


Previous Post Next Post