പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...


പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസറായ ആനന്ദ ഹരിപ്രസാദിനെ (49) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര നീലേശ്വരം സ്വദേശിയാണ്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടാഴ്ച മുൻപ് ആനന്ദ ഹരിപ്രസാദിന്റെ അമ്മ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇദ്ദേഹം കടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. മരണ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Previous Post Next Post