സുഹൃത്തുക്കൾ കുഴിച്ചു മൂടിയ വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു...

 

സരോവരത്ത് സുഹൃത്തുക്കള്‍ കുഴിച്ചു മൂടിയ വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്‍റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. സരോവരം പാര്‍ക്കിനോട് ചേര്‍ന്നുള്ള ചതുപ്പ് നിലത്ത് കനത്ത മഴയിൽ വെള്ളം നിറഞ്ഞതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചത്. ചെളി നിറഞ്ഞതിനാൽ മണ്ണു മാന്തിയന്ത്രങ്ങൾ ചതുപ്പിൽ ഇറക്കാൻ കഴിഞ്ഞില്ല. മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ കെഡ‍ാവര്‍ നായകളെയും ഇന്ന് തെരച്ചിലിനായി എത്തിച്ചിരുന്നു. സംഭവം നടന്ന് ആറര വർഷം പിന്നിട്ടതിനാൽ ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണ്ണായകമാവുക. ഡിഎൻഎ പരിശോധനയിലൂടെയെ മൃതദേഹം തിരിച്ചറിയാനുമാകൂ. വിജിലിന്റെ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു.

Previous Post Next Post