അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം…


        
കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണ് അപകടം.സംഭവ സമയത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയിൽ ആണ് അപകടമുണ്ടായത്.

അങ്കണവാടിയിലെ അധ്യാപിക രാവിലെ എത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് തകര്‍ന്നുവീണത് കണ്ടത്. കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോർപ്പറേഷനിൽ പരാതി നൽകിയിരുന്നതായി അധികൃതർ പറഞ്ഞു.


Previous Post Next Post