രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയം പാർട്ടി ഗൗരവതരമായി പരിശോധിച്ചു. ഒരു രാഷ്ട്രീയ പാർട്ടിക്ക് എടുക്കാൻ പറ്റിയ ഏറ്റവും വലിയ മാതൃകാപരമായ തീരുമാനമാണ് രാഹുലിനെതിരായ നടപടിയിലൂടെ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. കേരളത്തിൽ ഇത്തരമൊരുസംഭവം ഉണ്ടായിട്ട് ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇത്രയും കർക്കശമായി നിശ്ചയദാർഢ്യത്തോടെ തീരുമാനമെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

Previous Post Next Post