തൃശ്ശൂർ എരുമപ്പെട്ടിയിൽ രണ്ടരക്കിലോ കഞ്ചാവുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ.
വേലൂർ തണ്ടിലം മനയ്ക്കലാത്ത് 32 വയസുള്ള ജിഷ്ണുവാണ് പിടിയിലായത്. തൃശൂർ പൊലിസ് കമ്മീഷ്ണറുടെ ലഹരി വിരുദ്ധ സ്ക്വാഡും എരുമപ്പെട്ടി പോലീസും ചേർന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലായത്.
തണ്ടിലം പള്ളിക്ക് സമീപം ഇയാൾ വാടകയ്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇയാൾക്ക് കഞ്ചാവ് വിൽപ്പനയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയത്.