കോട്ടയം: കടുത്തുരുത്തിയിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട. ചാക്കു കെട്ടുകളിലായി സൂക്ഷിച്ച 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആപ്പാഞ്ചിറയിലെ വീട്ടിൽ നിന്നുമാണ് രണ്ട് ചാക്കുകളിൽ ആയി സൂക്ഷിച്ച 15 കിലോ കഞ്ചാവ് പിടികൂടിയത്. എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഓണത്തിനോട് അനുബന്ധിച്ചു വിൽപ്പയ്ക്കായി എത്തിച്ച കഞ്ചാവ് പിടികൂടിയത്. മുൻപ് ലഹരി കേസുകളിൽ പ്രതിയായിട്ടുള്ള 17 കാരൻറെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ നിലവിൽ ഒളിവിലാണ്. പ്രതിക്കായി എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്..