കോട്ടയം ജില്ലയിൽ നാളെ (23/09/2025)പാമ്പാടി,തീക്കോയി, കൂരോപ്പട, അയർക്കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും:വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ




കോട്ടയം: ജില്ലയിൽ നാളെ (23/09/2025)പാമ്പാടി,തീക്കോയി, കൂരോപ്പട,
അയർക്കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും:വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന കെജി കോളേജ്, കടവുംഭാഗം, ബിഎസ്എൻഎൽ, കിളിമല, ചെമ്പൻ കുഴി, മഞ്ഞാടി ടെമ്പിൾ, കക്കാട്ടുപടി, പറുതലമറ്റം, പുളിഞ്ചോട്, വെണ്ണിമല നോങ്ങൽ, വെണ്ണിമല, വെണ്ണിമല ജിസാറ്റ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല, വനാഹെയിം റിസോർട്ട്,കാരികാട് ടോപ്പ്, വെള്ളികുളം, മാർമല, ഒറ്റയീട്ടി, മലമേൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ വൈദ്യുതി മുടങ്ങുതാണ്.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൂത്തുട്ടി, ഹീറോ കോട്ടിങ്, ഈപ്പെൻസ് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ്.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ ഇളങ്കാവ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും താഴത്തങ്ങാടി, തൂക്കുപാലം, അമ്പൂരം, പൊന്മല ട്രാൻസ്ഫോർമറുകളിൽ 11 മണി മുതൽ 1 മണി വരെയും തരകൻ, ഇവ, ST മാർക്സ്, അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി ട്രാൻസ്ഫോർമറുകളിൽ 2 മണി മുതൽ വൈകിട്ട് 6 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ദയറാ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
അറക്കൽച്ചിറ, അരൂപ് കോടിമത ,അസോസിയേറ്റഡ്,ഗോകുലം,കീര്‍ത്തി ടൈൽസ്,കൊണ്ടോടി, കുറുപ്പ് ടൗർസ്‌, പുകടിയിൽ പാടം, SFS TRANQUILസുമംഗലി എന്നീട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Previous Post Next Post