ഹാക്കർമാർ അവരുടെ ആക്രമണങ്ങൾ വർദ്ധിപ്പിക്കാൻ ആവശ്യപ്പെടുന്നു ഉടനടി ഉപഭോക്താക്കൾ അവരുടെ വേദങ്ങൾ മാറ്റാനും കൂടാതെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഓണാക്കാനും ഗൂഗിൾ ആവശ്യപ്പെടുന്നു. ഗൂഗിൾ ഈ മുന്നറിയിപ്പ് നൽകി.
കുപ്രസിദ്ധമായ ഷൈനി ഹണ്ടേഴ്‌സ് ഹാക്കിംഗ് ഗ്രൂപ്പാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന് പറയപ്പെടുന്നു. പോക്കിമോൻ ഫ്രാഞ്ചൈസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2020 മുതൽ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പ് ഇതുവരെ ടി ആൻഡ് ടി, മൈക്രോസോഫ്റ്റ്, സാൻ്റാൻഡർ, ടിക്കറ്റ്മാസ്റ്റർ തുടങ്ങിയ വൺകിട കമ്പനികളെല്ലാം ഡാറ്റകൾ ചോർത്തിയിട്ടുണ്ട്. ഷൈനി ഹാൻ്റേഴ്‌സിൻ്റെ ഏറ്റവും സാധാരണവും അപകടകരവുമായ രീതി ഫിഷിംഗ് ഇമെയിലുകൾ അയയ്‌ക്കുന്നതാണ്. അത്തരം ഇമെയിലുകൾ ഉപയോക്താക്കളെ വ്യാജ ലോഗിൻ പേജിലേക്ക് നയിക്കുന്നു. ഇങ്ങനെ ആളുകളുടെ പാസ്‌വേഡുകളും സുരക്ഷാ കോഡുകളും കവരുന്നു.
സമീപകാല ക്യാമ്പയിനിൽ മോഷ്‌ടിക്കപ്പെട്ട ഡാറ്റയിൽ ഭൂരിഭാഗവും പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നുവെന്നും എന്നാൽ ഗ്രൂപ്പ് കൂടുതൽ നാശനഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുണ്ടെന്നും ഗൂഗിൾ പുതിയ മുന്നറിയിപ്പിൽ പറയുന്നു. ഭാവിയിൽ ഇത്തരം സൈബർ ആക്രമണങ്ങൾ കൂടുതൽ അപകടകരമാകുമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകി.