സംയുക്ത സൈനിക മേധാവിയുടെ കാലാവധി മെയ് 30വരെ നീട്ടി..
Guruji 0
സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്റെ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം മെയ് മാസം വരെയാണ് നീട്ടിയത്. ഈ മാസം മുപ്പതിന് കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
ജനറല്‍ അനില്‍ ചൗഹാന്റെ സേവന കാലാവധി അടുത്ത വര്‍ഷം മെയ് 30 വരെ നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2022 സെപ്റ്റംബര്‍ 30 മുതല്‍ അദ്ദേഹം സംയുക്ത സൈനിക മേധാവിയായി സേവനമനുഷ്ഠിച്ചുവരികയാണ്