രാഹുൽ മാങ്കൂട്ടം പാലക്കാടെത്തിയത് യുഡിഎഫ് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ...




രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തിയത് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ. മണ്ഡലത്തിലേക്ക് വരും മുമ്പ് രാഹുൽ കെപിസിസി പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, വി കെ ശ്രീകണ്ഠൻ എംപി, കെപിസിസി ജനറൽ സെക്രട്ടറിമാർ എന്നിവരുമായി നടത്തിയെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. എംഎൽഎ എന്ന നിലയിൽ രാഹുലിന് പൂർണപിന്തുണ നൽകണമെന്നാണ് ജില്ലാ നേതൃത്വത്തിന് ലഭിച്ച നിർദേശം.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ രാഹുൽ സജീവമാകണമെന്ന ആവശ്യം ഡിസിസിയും ജില്ലാ മുസ്‌ലിം ലീഗും കെപിസിസിയെ അറിയിച്ചിരുന്നു. ശനിയാഴ്ചയിലേക്ക് നിശ്ചയിച്ച യാത്ര അനുമതി ലഭിക്കാത്തതിനാൽ നീളുകയായിരുന്നു. പിന്നീട് ബുധനാഴ്ചയിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.

38 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുൽ കഴിഞ്ഞ ദിവസം പാലക്കാടെത്തിയത്. വിവിധ മരണ വീടുകൾ സന്ദർശിച്ച ശേഷം രാഹുൽ എംഎൽഎ ഓഫീസിലും എത്തി. കഴിഞ്ഞമാസം 17-നാണ് രാഹുൽ അവസാനമായി മണ്ഡലത്തിൽ എത്തുന്നത്. അതിന് ശേഷം ഉയർന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും കാരണം രാഹുലിന് മണ്ഡലത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല.
Previous Post Next Post